വിദേശമദ്യവുമായി കല്ലൂര്‍ സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: വീടിനെ ബാറാക്കി മാറ്റിയ മധ്യവയസ്കന് അറസ്റ്റില്‍. കല്ലൂര്‍ തറയില്‍ വീട്ടില്‍ രജി (51) എന്നയാളെയാണ് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും സംഘവവും പിടികൂടിയത്. 21.400 ലിറ്റര്‍ വിദേശമദ്യമാണു പ്രതിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത്. പുലര്‍ച്ചെ മുതല്‍ വീട്ടില്‍ ബാര്‍ പോലെ വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്, പ്രിവന്റീവ് ഓഫീസര്‍ സി.ബി. ജോഷി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ.കെ. വത്സന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ആര്. രാകേഷ്, സുഭാഷ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണു നടപടികള്‍ക്കു നേതൃത്വം നല്‍കിയത്.


ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി