ആരോഗ്യവകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം: എന്ജിഒ ഫ്രണ്ട്
ഇരിങ്ങാലക്കുട: കോവിഡ്-19 പ്രതിരോധ പ്രവര്ത്തനങ്ങളിലും രോഗിപരിചരണത്തിലും പങ്കാളികളാവുന്ന സംസ്ഥാന ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന് നടപടി സ്വീകരിക്കണമെന്നു കേരള എന്ജിഒ ഫ്രണ്ട് സംസ്ഥാന സമിതി സര്ക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില് ജന്മനാട്ടില് നിന്നും അന്യ ജില്ലയില് ജോലി ചെയ്യുന്ന ജീവനക്കാരെ അതാതു ജില്ലകളിലെ ഒഴിവുകളിലേക്കു മാറ്റി നിയമിക്കണമെന്നും ആരോഗ്യവകുപ്പിലെ ഒഴിവുകള് യുദ്ധകാലാടിസ്ഥാനത്തില് നികത്തുവാന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില് പ്രസിഡന്റ് ഷിജു വി. കുര്യന് അധ്യക്ഷത വഹിച്ചു. മുന് എംഎല്എ സ്റ്റീഫന് ജോര്ജ് യോഗം ഉദ്ഘാടനം ചെയ്തു. ചെറിയാന് പോളച്ചിറയ്ക്കല്, ജേക്കബ് തോമസ്, ഷാജി മാധവന്, ആര്.പി. അനീഷ്, കെ.എം. സാബുക്കുട്ടി, ബോബി കെ. ജോസഫ്, ഡെന്നി തോമസ്, ശൂരനാട് ഷാജി എന്നിവര് പ്രസംഗിച്ചു. കേരള എന്ജിഒ ഫ്രണ്ട് പ്രസിഡന്റായി ഷിജു വി. കുര്യന് (കോട്ടയം), ജനറല് സെക്രട്ടറിയായി ജോബി യൂസിഫെന് (തൃശൂര്) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തില് ഷാജി മാധവന് റീട്ടേണിംഗ് ഓഫീസറായിരുന്നു. സജി സിറിയക് (വൈസ് പ്രസിഡന്റ്), ശൂരനാട് ഷാജി, ഷിജോ തോമസ് (സെക്രട്ടറിമാര്), കെ.പി. സെമീര് (ട്രഷറര്) എന്നിവരെയും തെരഞ്ഞെടുത്തു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
എം.ഓ. ജോണ് അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്വീസസ് ലീഗ് വാര്ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര് പൂര്വ വിദ്യാര്ഥിനി സംഗമം