മത സൗഹാര്‍ദ സ്നേഹ സന്ദേശം നല്കി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
കൂടല്‍മാണിക്യം ദേവസം ഭരണസമിതിയംഗങ്ങളും ജീവനക്കാരും പ്രദക്ഷിണത്തിനെത്തിയവര്ക്ക് ദാഹജലം നല്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ മണ്ണ് സ്നേഹത്തിന്റെയും സൗഹാര്ത്തിന്റെയും വിളഭൂമിയാമെന്ന് തെളിയിക്കുന്നതായിരുന്നു കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപ്പരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാള്‍ പ്രദക്ഷിണം. പിണ്ടിപ്പരുന്നാളിന്റെ ഭാഗമായി ഇന്നലെ നടന്ന തിരുന്നാള്‍ പ്രദക്ഷിണം ബസ്റ്റാന്റിനു സമീപത്തെ ആല്ത്തറക്കല് എത്തിയപ്പോള്‍ കൂടല്‍മാണിക്യം ദേവസ്വം ഭരണ സമിയിയംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സ്വീരകരിച്ചു. ദേവസ്വം ചെയര്മാന് യു പ്രദീപ് മേനോന് കത്തീഡ്രല്‍ വികാരി. ഫാ. പസ് ചെറപ്പണത്തിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രദക്ഷിണത്തിന് പങ്കാളികളായ ആയിരത്തിലധികം പേര്‍ക്ക് ധാഹജലവും സംഭാരവും നല്കി. ഇന്നലെ ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയാല്‍ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 101 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും ആയിരത്തി ഇരുന്നൂറ് മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്.