ജൈവ മഞ്ഞള്‍ കൃഷി വിളവെടുപ്പും സൈക്കിള്‍ യാത്രാ സംഘത്തിന് സ്വീകരണവും

കോണത്തുക്കുന്ന് : ജൈവകര്ഷകന് സലീം കാട്ടകത്തിന്റെ ആറ് ഏക്കര്‍ വരുന്ന ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. തിരൂര്‍ നല്ലജീവന സംഘം നടത്തുന്ന, മലപ്പുറം തൃശൂര്‍ ജില്ലകളിലൂടെ കടന്നു പോകുന്ന 41 പേരടങ്ങുന്ന സൈക്കിള്‍ യാത്ര സംഘത്തിന് നല്കിയ സ്വീകരണത്തോടനുബന്ധിച്ചായിരുന്നു വിളവെടുപ്പ് ഉത്സവം നടത്തിയത്. സൈക്കിള്‍ യാത്ര സംഘത്തെ നയിക്കുന്ന ഡോ. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ചെറുകിട ഭൂ ഉടമസംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. പ്രവാസി കര്ഷകന് മോഹനന് പുത്തൂരിനെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.എന്‍. സത്യന് പൊന്നാട അണിയിച്ചു. കാശി വിശ്വനാഥന്, ജോയി കോലംകണ്ണി, ഷംസു വെളുത്തേരി, ടി.ആര്. രാജേഷ്, കെ.ആര്. പ്രകാശന്, കേശവമേനോന് എന്നിവര്‍ പ്രസംഗിച്ചു.