കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു

കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ആയിരുന്ന ഷീജ പവിത്രന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 2020 തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്‍ഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധാരണ പ്രകാരമാണ് രാജി. കാട്ടൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് നാല് വര്‍ഷവും സിപിഐക്ക് ഒരു വര്‍ഷവുമാണ് പ്രസിഡന്റ് സ്ഥാനം ഉള്ളത്. ഇതിനു പുറമേ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ ആദ്യ രണ്ട് വര്‍ഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനവും ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനവും സിപിഐക്ക് ആണ് നല്‍കിയിരുന്നത്. ധാരണ പ്രകാരമുള്ള കാലാവാധി തീര്‍ന്നതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് സി.സി. സന്ദീപും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല സുഗുണനും അതത് സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.