താഴേക്കാട് പള്ളിയില്‍ സാനിറ്റൈസര്‍ കിറ്റ് വിതരണം ചെയ്തു
താഴേക്കാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും ദത്തു കുടുംബങ്ങള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും വിവിധ തരം സാനിറ്റൈസര്‍ ക്ലീനിംഗ് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റ് വിതരണം ചെയ്തു. കോവിഡ്19 എന്ന പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന ഈ ഓണക്കാലത്ത് വ്യത്യസ്തവും മാതൃകാപരവുമായ സാനിറ്റൈസര്‍ കിറ്റ് വളരെ ഉചിതവും ഉപകാരപ്രദവുമായ സംരംഭം ആണെന്നു ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ട്രസ്റ്റി ദേവസിക്കുട്ടി മാസ്റ്റര്‍, റിജോ പാറയില്‍, ജോജു കാരാത്ര, ലിന്‍സി ഡേവിസ്, പ്രസിഡന്റ് മാത്യൂസ് കരേടന് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം