സി.ആര്. കേശവന് വൈദ്യര് അനുസ്മരണം നടത്തി
ഫസ്റ്റ് ജനറേഷന് ഇന്ഡസ്ട്രിയലിസ്റ്റായിരുന്ന മഹത് വ്യക്തിയാണ് സി.ആര്. കേശവന് വൈദ്യര്: ഡോ. കെ. രാധാകൃഷ്ണന്
ഇരിങ്ങാലക്കുട: എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റ് സ്ഥാപക ദിനവും കേശവന് വൈദ്യര് അനുസ്മരണവും വെബിനാറില്‍ നടത്തി. ഫസ്റ്റ് ജനറേഷന് ഇന്ഡസ്ട്രിയലിസ്റ്റായിരുന്ന മഹത് വ്യക്തിയാണു കേശവന് വൈദ്യര് എന്നു ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് അനുസ്മരിച്ചു. ക്രാന്തദര്‍ശി, വ്യവസായ സംരംഭകന് എന്ന നിലയിലെല്ലാം ഒരു മാതൃകയാണു കേശവന് വൈദ്യര്. കാരുണ്യവാനായ മനുഷ്യ സ്നേഹി, വ്യവസായ വിദ്യാഭ്യാസ കലാ രംഗത്തും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയതായി ഡോ. കെ. രാധാകൃഷ്ണന് പറഞ്ഞു. വൈദ്യരുടെ കര്‍മവുമായി ബന്ധമുള്ള ഔട്ട് ലുക്ക് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അണ്ടര്‍ ദി ന്യു നാഷണല്‍ എഡ്യുക്കേഷന്‍ പോളസി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. പ്രഫ. എം. തോമസ് മാത്യു, ഡോ. സി.ജി. രാജേന്ദ്രബാബു, പി.കെ. ഭരതന് എന്നിവര്‍ പ്രസംഗിച്ചു.