മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി ദീപാലങ്കാര പ്രഭയില്‍
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് പള്ളിയുടെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട എസ്ഐ ഷാജന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പോളി പുതുശേരി, മൂര്‍ക്കനാട് ഇടവകാംഗവും തുറവന്‍കുന്ന് ഇടവകയുടെ വികാരിയുമായ ഫാ. ഷാജു ചിറയത്ത്, തിരുനാള്‍ കണ്‍വീനര്‍ ജിജോയ് പി. ഫ്രാന്‍സിസ്, സെക്രട്ടറി വിബി എം. വിന്‍സണ്‍, ട്രഷറര്‍ ജോര്‍ജ് കോലംകണ്ണി, കൈക്കാരന്മാരായ ജോണി പാടത്തിപറമ്പില്‍, ജോസ് കള്ളാംപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുനാള്‍ ദിനമായ 16ന് രാവിലെ 6.30ന് ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിയോമോന് കല്ലേരി സഹകാര്‍മികനാകും. ഫാ. ജിജി കുന്നേല്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.45ന് ദിവ്യബലി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. മരിച്ചവരുടെ ഓര്‍മദിനമായ 17ന് രാവിലെ 6.30ന് ദിവ്യബലി. രാത്രി ഏഴിന് കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. എട്ടാമിടമായ 23ന് രാവിലെ 6.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം