ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വാര്‍ഷികം ആഘോഷിച്ചു


ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിന്റെ മുപ്പതാമത് വാര്‍ഷികം ഏക്താര റിട്ടയേര്‍ഡ് സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ദ്ധനന്‍ ഐഎഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എന്‍ഇഎസ് ചെയര്മാന് എ.എ. ബാലന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, സെക്രട്ടറി കെ.യു. ജ്യോതിഷ്, ട്രഷറര്‍ എം.കെ. സുബ്രഹ്മണ്യന്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, മുന്‍ ചെയര്മാന് കെ.ആര്. നാരായണന് വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, വൈസ് പ്രസിഡന്റ് റോളിചന്ദ്രന്, ജോയിന്റ് സെക്രട്ടറി ടി.വി. പ്രദീപ്, ഹെഡ് മിസ്ട്രസ് സജിത അനില്‍ കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് നിമിഷ എന്നിവര്‍ സംസാരിച്ചു.