പദ്ധതി വിഹിതം 100% ചിലവഴിച്ച് ജില്ലയില്‍ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് ആദരവ്
ഇരിങ്ങാലക്കുട: 202223 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികപദ്ധതി ഫണ്ട് 100% ചിലവഴിച്ച് ജില്ലയില്‍ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ സ്വാഗതം ആശംസിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. ലത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ഷാജിക്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു