ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് പ്രിസ്മ 2023


ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രിസ്മ 2023 എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, റോബോ സോക്കർ, പ്രോജക്ട് എക്സ്പോ ഡ്രോൺ ഷോ, സൈക്കിൾ സ്റ്റണ്ട് പ്രകടനം, നിയോൺ ഫുട്ബോൾ, വാട്ടർ ഡ്രംസ് ഡിജെ, കൾച്ചറൽ ഷോ എന്നിങ്ങനെ 17 ഇനങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നത്. ഡിപ്പാർട്ട്മെന്റ് ദിനാചരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജോയിന്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോൺ, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. കാരൻ ബാബു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഡെല്ല റീസ വലിയവീട്ടിൽ, കെ.ജെ. അഗ്നൽ ജോൺ, വിദ്യാർഥികളായ ജെയിസ് ജോസ്, ഇ.കെ. കൃഷ്ണപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെസ്റ്റിൽ പത്തോളം കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.