ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പ്രവർത്തകരുടെ ധർണ
എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പ്രവർത്തകരുടെ ധർണ
ഇരിങ്ങാലക്കുട: എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രം ആരംഭിക്കണമെന്നും വാർഡ് സഭകളിലെ നിർദ്ദേശങ്ങൾ പ്രകാരം വികസന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും നിർവഹണ ഉദ്യോഗസ്ഥരെ വാർഡ് സഭകളിൽ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആംആദ്മി പ്രവർത്തകരുടെ ധർണ. വാർഡ് കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് ഓംബുഡ്സ്മാനിൽ നിന്നും ഉത്തരവ് വാങ്ങിയെങ്കിലും ഇത്വരെ നഗരസഭയിൽ നടപ്പിലാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് 2014ൽ സർക്കാർ ഉത്തരവ് വന്നതാണെന്നും ആംആദ്മി കുറ്റപ്പെടുത്തി. കെ.ഡി. അൽഫോൺസ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ധർണ മുൻ ജില്ലാ കൺവീനർ കിസാൻ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ സെക്രട്ടറി ജിജോ തട്ടിൽ, റാഫേൽ ടോണി, സേമു ജോസഫ്, തോംസൻ വർഗീസ്, എം.ആർ. ബിജോയ്, എ.കെ. ജയാനന്ദൻ എന്നിവർ പ്രസംഗിച്ചു.