ഊരകം വിശുദ്ധ ഔസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ഊരകം വിശുദ്ധ ഔസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ തിരുനാളിന് കൊടികയറി; തിരുനാള്‍ 29, 30 തിയതികളില്‍
ഊരകം: അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ ഔസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. ഏപ്രില്‍ 29, 30 മെയ് 7 തിയ്യതികളിലാണ് തിരുനാളും നേര്‍ച്ച ഊട്ടും ആഘോഷിക്കുന്നത്. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് തിരുനാള്‍ കൊടിയേറ്റകര്‍മം നിര്‍വഹിച്ചു. 29ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, പ്രസുദേന്തി വാഴ്ച, കൂടുതുറന്ന് പ്രതിഷ്ഠാരൂപമിറക്കല്, പ്രദക്ഷിണം, യൂണിറ്റുകളിലേക്കുള്ള അമ്പുവള എഴുന്നള്ളിപ്പും നടക്കും. രാത്രി 9.30ന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 30ന് രാവിലെ 6.30ന് ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് നാലിന് ദിവ്യബലിയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. തിരുമുറ്റ മേളം, ആകാശവിസ്മയം, വോയ്സ് ഓഫ് കൊച്ചിന്റെ പ്രസിദ്ധമായ ഗാനമേള എന്നിവയുണ്ടായിരിക്കും. എട്ടാമിടമായ
മെയ് ഏഴിന് രാവിലെ 7.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും, പ്രദക്ഷിണവും, നേര്‍ച്ചഊട്ട് വെഞ്ചരിപ്പും. നേര്‍ച്ച ഊട്ട് 2.30 വരെ ഉണ്ടായിരിക്കും. മെയ് 14 വൈകീട്ട് അഞ്ചിന് നടക്കുന്ന ഇടവക ദിനാഘോഷത്തോടെ തിരുനാള്‍ സമാപിക്കുന്നു. തിരുനാളിന് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, കൈക്കാരന്മാരായ കെ.പി. പിയൂസ്, പി.എല്‍. ജോസ്, പി.എം. ആന്റോ, ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, കണ്‍വീനര്‍മാരായ പി.എ. തോമസ്, സി.ടി.കെ. ജോയി, സെബാസ്റ്റ്യന്‍
പൊഴലിപറമ്പില്‍, വര്‍ഗീസ് പുലികോട്ടില്‍, ജോര്‍ജ് തൊമ്മാന, സിസ്റ്റര്‍ ഹെലന്, ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.