നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും 14, 15, 16 തിയതികളില്‍ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി നിര്‍വഹിച്ചു. 14ന് വൈകീട്ട് 5.30ന് ദിവ്യബലിക്കുശേഷം കൂടുതുറക്കല് ശുശ്രൂഷ, പള്ളിചുറ്റി പ്രദക്ഷിണം. കൊടകര സഹൃദയ കോളജ് എക്സി. ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 15ന് രാവിലെ 6.30ന് ദിവ്യബലി, നേര്‍ച്ചയൂട്ട് ആശീര്‍വാദം. 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് പാദുവ ആശ്രമം അസി. സുപ്പീരിയര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി അസി.റെക്ടര്‍ ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ചയൂട്ട് വിതരണം എന്നിവ നടക്കും. 16ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി, തിരുനാള്‍ കൊടിയിറക്കം, മാതാവിന്റെ രൂപം തിരികെ എടുത്തുവെക്കല്‍ എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ ആലപ്പാടന്‍ ദേവസി വിന്‍സെന്റ്, മാളിയേക്കല്‍ കുരിയപ്പന്‍ ജോണ്സണ്, കണ്‍വീനര്‍ കള്ളാപറമ്പില്‍ കൊച്ചപ്പന് ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.