അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി
അരിപ്പാലം: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി. ആളൂര്‍ തിരുഹൃദയഭവന്‍ സെമിനാരി റെക്ടര്‍ ഫാ. ലിജോ കരുത്തി തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30ന്റെ ദിവ്യബലിക്ക് വികാരി ഫാ. സെബി കാഞ്ഞിലശേരി മുഖ്യ കാര്‍മികത്വംവഹിക്കും. പത്തുമണിയുടെ ആഘോഷമായ തിരുനാള്‍ ദിവ്യബലി, കാഴ്ച സമര്‍പ്പണം, പ്രദക്ഷിണം എന്നിവയ്ക്ക് പോട്ട ലിറ്റില്‍ഫ്ലവര്‍ ചര്‍ച്ച് അസി.വികാരി ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസി. വികാരി ഫാ. ജോര്‍ജി തേലപ്പിള്ളി സന്ദേശംനല്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കാഞ്ഞിലശേരി, കൈക്കാരന്മാരായ വിത്സന് ചക്കാലക്കല്‍, ചാക്കോച്ചന് ദേവസി ഒല്ലൂക്കാരന്‍, പ്രസുദേന്തി കെ.ജെ. ജെയ്സണ്‍ കുണ്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി