ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കം

രാംപൂര്‍ സഹസ്വാന് ഖരാനയിലെ പണ്ഡിറ്റ് പ്രസാദ് ഖാപ്പര്ഡെയും വിദ്വാന് കെ.എസ്. വിഷ്ണുദേവും ചേര്‍ന്നവതരിപ്പിച്ച ഹിന്ദുസ്ഥാനി, കര്‍ണ്ണാട്ടിക് സംഗീതസംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലിയാഘോഷം ഇരിങ്ങാലക്കുടയുടെ അഭിമാനതാരങ്ങളും അഞ്ച് വ്യത്യസ്തമേഖലകളില്നിന്നുള്ളവനിതകളുമായ ഇ പദ്മിനി (ശാസ്ത്രം), സി.ബി. ഷക്കീല (അധ്യാപനം), ഉഷാനങ്ങ്യാര്‍ (രംഗകല), കെ. രേഖ (സാഹിത്യം), പി.വി. അനഘ (കായികം) എന്നീ പഞ്ചവനിതാരത്നങ്ങള് ചേര്‍ന്ന് സുവര്ണ്ണദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാഥിഥി ആയിരുന്നു. അമ്മന്നൂര്‍ കുട്ടന് (പരമേശ്വരന്) ചാക്യാര്‍ അവതരിപ്പിക്കുന്ന എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന സുഭദ്രാഹരണം ചാക്യാര്ക്കൂത്തിലുടെയാണ് സുവര്‍ണ്ണത്തിന്റെ ആദ്യദിനത്തെ അരങ്ങിന് തുടക്കം കുറിച്ചത്.