ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: പൊറത്തിശേരി കോരഞ്ചേരി നഗറില്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്ന, യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി ജനല്‍ വഴി കൈ കടത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പൊറത്തിശ്ശേരി കോരഞ്ചേരി നഗറില്‍ തന്നെ താമസിക്കുന്ന അഴീക്കോട് എപ്പിള്ളി വീട്ടില്‍ അനില്‍ എന്ന സലീഷിനെയാണ് ( 25 ) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്എസ്ഐ മാരായ ക്ലീറ്റസ്, സതീശന്, എഎസ്ഐ മാരായ ഷീജ, ഉമേഷ്, ഉദ്യോഗസ്ഥരായ സുജിത്ത്, രാജശേഖരന്, നിധിന് എന്നിവരും ഉണ്ടായിരുന്നു.