ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഹാളില്‍ ചാവറ ഫാമിലി ഫോറം പൊതുയോഗം

ഇരിങ്ങാലക്കുട: ചാവറ ഫാമിലി ഫോറത്തിന്റെ പൊതുയോഗം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഹാളില്‍ വെച്ച് ചേര്‍ന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചാവറ ഫാമിലി ഫോറം അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. മണിപ്പൂരില്‍ നിന്നും വന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്, സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, സെന്റ് സേവിയേഴ്സ് ഐടിഐ പുല്ലൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി പഠിച്ചുകൊണ്ടിരിക്കുന്ന 51 വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്കി. പ്രസിഡന്റ് ബാബു കൂവക്കാടന്, സെന്റ് ജോസഫ് കോളജ് പ്രതിനിധി സിസ്റ്റര്‍ റോസ് ബാസ്റ്റ്യന്‍, സെക്രട്ടറി ലിയോണ്‍സ് പോള്‍ എന്നിവര്‍ സംസാരിച്ചു.