ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സോളാര്‍ അംബാസിഡര്‍ വര്‍ക്ക് ഷോപ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ബേസിക് സയന്‍സ് വിഭാഗം, എനര്‍ജി സ്വരാജ് ഫൗണ്ടേഷന്, ഐഇഡിസി എന്നിവ സംയുക്തമായി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സോളാര്‍ അംബാസഡര്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്. മായ നിര്‍വഹിച്ചു.
ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ വി.ഡി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഇലക്ട്രിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നീതു വര്‍ഗീസ് വര്‍ക്ക്ഷോപ്പിന് നയിച്ചു. അധ്യാപകരായ ക്രിസ്റ്റീന വര്‍ഗീസ്, ഗ്ലിന്സണ് ജോര്‍ജ്, കെ.ജി. നൈസി എന്നിവര്‍ നേതൃത്വം നല്കി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി