തകര്‍ന്നുകിടക്കുന്ന മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് നവീകരിക്കും
ഒരു കോടിയുടെ റീ ടാറിംഗ് തുടങ്ങാന്‍ ജലസേചനവകുപ്പ്
മൂര്‍ക്കനാട്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് റീ ടാറിംഗ് വൈകാതെ തുടങ്ങുമെന്ന് മൈനര്‍ ഇറിഗേഷന്‍. ഒരുകോടിയുടെ ടെന്‍ഡര്‍ നടപടികള്‍ ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കിയാല്‍ പണിയാരംഭിക്കും. കുഴികളായികിടക്കുന്ന ഭാഗം അറ്റകുറ്റപ്പണികള്‍നടത്തി കൂടുതല്‍ വെള്ളക്കെട്ട് വരുന്ന ഭാഗത്ത് കട്ടകള്വിരിച്ച് റോഡ് പൂര്‍ണമായും ടാറിടല്‍ നടത്താനാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് ഇറിഗേഷന്‍ വ്യക്തമാക്കി.
ഇതോടൊപ്പം ബണ്ടിന്റെ തകര്‍ന്നുപോയ അരികുകള്‍ കെട്ടുന്നതിനുള്ള മറ്റൊരു പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പത്തുലക്ഷംരൂപയാണ് അതിനായി വകയിരുത്തിയിരിക്കുന്നത്. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്ക് എളുപ്പംഎത്താനുള്ള പ്രധാനറോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കുഴികള്നിറഞ്ഞുകിടക്കുന്നത്.
മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവിലാണ് വലിയപാലം മുതല്‍ കാറളം വരെ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. അതിനുശേഷം ഈ റോഡില്‍ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതിനെതിരേ കോണ്‍ഗ്രസ് മൂര്‍ക്കനാട് മേഖലാ കമ്മിറ്റി നിരവധി പ്രതിഷേധസമരങ്ങള്‍ നടത്തിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയെയും കാട്ടൂര്‍, കാറളം ഗ്രാമപ്പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിര്‍മാണത്തിന് 202425 സംസ്ഥാന ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തിയിരുന്നു. ജൂലായ് 31നാണ് അതിന്റെ ഭരണാനുമതി ലഭിച്ചത്.

ഹിന്ദു ഐക്യവേദി പ്രതിഷേധം
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു