നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്‍മാരുടെ ജില്ലാ തല സഹവാസ നേതൃത്വ പരിശീലന ക്യാമ്പ്
ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്മാര്ക്കുവേണ്ടിയുള്ള സഹവാസ നേതൃത്വ പരിശീലന ക്യാമ്പ് ‘ദ്യുതി’ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ.ജോളി ആന്‍ഡ്രൂസ് സി.എം.ഐ അധ്യക്ഷത വഹിച്ചു.അഞ്ച് വര്‍ഷത്തെ സുസ്ഥിര സേവനവും കൂടാതെ വിവിധ നാഷണല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്ത് വിരമിച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര് ജിന്‍സിയെ പാന്നാട അണിയിച്ച് അനുമോദിച്ചു. അസി. പ്രഫ. വി പി ഷിന്റോ, എന്‍എസ്എസ് ജില്ല കോര്‍ഡിനേറ്റര്‍ രഞ്ജിത് വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രഫ. അനുഷ മാത്യു എന്നിവര്‍ സംസാരിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി