കുഴിക്കാട്ടുകോണം പ്രദേശത്ത് കൈരളി വാട്ടര്‍ ടാങ്ക് ലിങ്ക് റോഡ് നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കൈരളി വാട്ടര്‍ ടാങ്ക് ലിങ്ക് റോഡ് നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 8 ല്‍ കുഴിക്കാട്ടുകോണം പ്രദേശത്ത് കൈരളി വാട്ടര്‍ടാങ്ക് ലിങ്ക് റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അംബിക പള്ളിപ്പുറത്ത്, ജയ്സണ്‍ പാറേക്കാടന്‍, ജിഷ ജോബി, സാനി, ലേഖ, മുനിസിപ്പല്‍ സെക്രട്ടറി ഷാജിക്ക് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.


സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഹിന്ദു ഐക്യവേദി പ്രതിഷേധം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്