എഡിഎമ്മിന്റെ ആത്മഹത്യ; കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്കെത്തിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കണമെന്നും കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആര്. ഷാജു, സുജ സഞ്ജീവ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.