പുല്ലൂര്‍ ചമയം നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുല്ലൂര്‍ നാടകരാവിന് കൊടിയേറി
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ നേതൃത്വത്തില്‍ 21 മുതല്‍ 27 വരെ ടൗണ്‍ഹാളില്‍ നടക്കുന്ന പുല്ലൂര്‍ നാടകരാവിന് കൊടിയേറി. ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മയുടെ മകള്‍ യമുനാ ഭാരതി, ബാലന് അമ്പാടത്ത് എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി. ചെയര്മാന് എ.എന്‍. രാജന് അധ്യക്ഷനായി. കൂടല്‍മാണിക്യം ദേവസ്വം അംഗം വി.സി. പ്രഭാകരന്, ശശി വെളിയത്ത്, പി.കെ. അശോക്കുമാര്, എ.സി. സുരേഷ്, കിഷോര്‍ പള്ളിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.