നാദോപാസന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭയുടെ 33ാമത് വാര്ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. അമ്മന്നൂര് ഗുരുകുലത്തില് നടന്ന ചടങ്ങില് അഷ്ടവൈദ്യന് ഇ.ടി. ദിവാകരന് മൂസ് ഉദ്ഘാടനം നിര്വഹിച്ചു. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കൂടല്മാണിക്യം ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം മുഖ്യാതിഥിയായി.
നഗരസഭ ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ്, കൗണ്സിലര് സ്മിത കൃഷ്ണകുമാര്, നാദോപാസന സെക്രട്ടറി പി. നന്ദകുമാര് എന്നിവര് പ്രസംഗിച്ചു. നാദോപാസന എക്സിക്യൂട്ടീവ് മെമ്പര്മാരായ പി.കെ. ഉണ്ണികൃഷ്ണന് സ്വാഗതവും ഗിരീഷ് കുമാര് നന്ദിയും പറഞ്ഞു. തുടര്ന്ന് ഡോ. പ്രശാന്ത് വി. കൈമള്, ആര്.എസ്. രാജലക്ഷ്മി എന്നിവര് ചേര്ന്ന് അവതരിപ്പിച്ച കര്ണാടക ഹിന്ദുസ്ഥാനി ജുഗല്ബന്ദി അരങ്ങേറി.