സംഗമഗ്രാമ മാധവന്റെ ഗണിതസംഭാവനകള് അതുല്യം പരിഷത്ത് സെമിനാര്‍
ഇരിങ്ങാലക്കുട: സംഗമഗ്രാമ മാധവന്റെ ഗണിതസംഭാവനകള് അതുല്യമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. തൃശൂര്‍ ജില്ലാ ശാസ്ത്രാവബോധസമിതി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ശാസ്ത്രായനം സെമിനാറിലാണ് വിഖ്യാത ഗണിതപണ്ഡിതന്‍ സംഗമഗ്രാമ മാധവനെ അനുസ്മരിച്ചത്. സംഗമമാധവന്റെ ജന്മസ്ഥലം കൂടല്ലൂരല്ലെന്നും ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയാണെന്നും സംഗമഗ്രാമ മാധവന്റെ സംഭാവനകളെയും കാലികപ്രസക്തിയെയും പറ്റി അനുസ്മരണപ്രഭാഷണം നടത്തിയ കോളജിലെ മലയാളവിഭാഗം പ്രഫ. ലിറ്റി ചാക്കോ വ്യക്തമാക്കി. കുസാറ്റ് എമറിറ്റസ് പ്രഫ. അമ്പാട്ട് വിജയകുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, പരിഷത്ത് ശാസ്ത്രാവബോധസമിതി ജില്ലാ കണ്‍വീനര്‍ സി. ബാലചന്ദ്രന്, പരിഷത്ത് വിദ്യാഭ്യാസവിഷയസമിതി ജില്ലാ ചെയര്മാന് ഡോ. കെ.കെ. അബ്ദുള്ള, മേഖലാ സെക്രട്ടറി എം.എ. ഉല്ലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.