കെ.കെ. രാധടീച്ചറുടെ ഒന്നാം ചരമവാര്‍ഷികം പൂമംഗലം വില്ലേജ് കമ്മിറ്റി ആചരിച്ചു
ഇരിങ്ങാലക്കുട: ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റും പൂമംഗലം ഗ്രാമപ്പഞ്ചായത്ത് അംഗവും എടക്കുളം എസ്എന്‍ജിഎസ്എസ് സ്കൂളിലെ മുന്‍ അധ്യാപികയുമായിരുന്ന കെ.കെ. രാധടീച്ചറുടെ ഒന്നാം ചരമവാര്‍ഷികം മഹിളാ അസോസിയേഷന്റെ പൂമംഗലം വില്ലേജ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പായമ്മല്‍ അയോധ്യാ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കെ.വി. ജിനരാജ ദാസന്, വത്സല ബാബു, അംബിക ചാത്തു എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സംസാരിച്ചു. സന്ധ്യ വിജയന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കവിത സുരേഷ് സ്വാഗതവും ഹൃദ്യ അജീഷ് നന്ദിയും പറഞ്ഞു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി