സംവരണ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടപ്പാക്കണം, പി.എ. അജയഘോഷ്
കല്ലേറ്റുംകര: സംവരണ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. യൂണിയന് സെക്രട്ടറിമാരുടെ യോഗം കല്ലേറ്റുംകരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ മേല്‍ത്തട്ട് പരിധി കൊണ്ടുവന്ന സുപ്രീംകോടതി വിധി സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളെ തകര്‍ക്കുന്നതാണ്. ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം ഈ സാമൂഹിക വിഭാഗത്തിന് ഇനിയും ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാമൂഹിക വെല്ലുവിളിയെ നേരിടുന്നതിന് സംഘടനയെ സമരസജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നേതാക്കളായ ശാന്ത ഗോപാലന്, ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി, പി.സി. രഘു, സന്ധ്യ മനോജ്, വി.കെ. സുമേഷ്, കെ.സി. സന്തോഷ്, വി.കെ. ബാബു, ഷാജു വാരിയത്ത്, പി.കെ. കുട്ടന്, കെ.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.