യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി യുവാവിനെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കല്പറമ്പ് പള്ളിപ്പുര വീട്ടില്‍ ഉണ്ണികൃഷ്ണന് മകന് പ്രണവിനെ (32) മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടില്‍ അബു താഹിര്‍ (31) നെയാണ് കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മര്‍ദ്ദിച്ച പത്തംഗസംഘത്തിലെ ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പ്രണവിന്റെ കൂട്ടുകാരനും അബു താഹിറും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്, സി.ജി. ധനേഷ്, സിജു, ജീവന്, ഉമേഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.