കെടിയു ഇ സോണ്‍ വനിതാ വോളിയില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: നെഹ്റു കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വച്ചു നടന്ന സാങ്കേതിക സര്‍വകലാശാല മേഖലാതല വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വനിതകള്‍. ഫൈനലില്‍ ജിഇസി തൃശൂരിനെയാണ് ക്രൈസ്റ്റ് തോല്‍പ്പിച്ചത്. സാന്ദ്രാ ഷാജി നയിച്ച ടീമില്‍ ജനെറ്റ് ജിമ്മി, ഹെലന് മേരി പുലിക്കോട്ടില്‍, അന്നാ മരിയ റോണി, എ.ആര്. മീരിയ മീഗിള്‍, എ.ആര്. മീരിയ റീഗിള്, ഹൃദ്യ ഹന്സന്, ജോഫനാ ജോഫി, ശ്വേത മരിയ, നിരഞ്ജന ലാല്‍, സ്വാതി അനില്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
ആദിത്യന് മേനോനും ടി. നിധീഷ്, ലിസ്ന ജോസ് എന്നിവര്‍ പരിശീലകരും, പ്രശാന്ത് കെ. ബേബി ടീം മാനേജരുമായാണ് ടീം കളത്തിലിറങ്ങിയത്. ക്രൈസ്റ്റ് കോളജ് ഓഫ് എന്ജിനീറിംഗ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല