ബാറില്‍ സുഹൃത്തിനെ ഗ്ലാസുപൊട്ടിച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റൗഡി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ബാറില്‍വച്ച് സുഹൃത്തിനെ ഗ്ലാസ് പൊട്ടിച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാട്ടൂര്‍ പൊഞ്ഞനം പള്ളിച്ചാടത്ത് വീട്ടില്‍ ശ്രീവല്സന്(41)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മാപ്രാണം റോസ് റസിഡന്‍സി ബാറില്‍വച്ച് മദ്യപിച്ചശേഷം പൈസ കൊടുക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. രണ്ടു കണ്ണിനും ഗുരുതരമായി പരുക്കേറ്റ പൊഞ്ഞനം സ്വദേശിയായ യുവാവ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡിയായ പ്രതി ഇരിങ്ങാലക്കുട, കാട്ടൂര്‍ സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ ആല്‍ബി തോമസ് വര്‍ക്കി, ക്ലീറ്റസ്, രഞ്ജിത്ത് ആനാപ്പുഴ, സുജിത്ത്, ഷാബു എറവക്കാട് എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹിന്ദു ഐക്യവേദി പ്രതിഷേധം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്