ഷോളയാറിന്റെ മനസ് തൊട്ടറിഞ്ഞ് കാറളം വിഎച്ച്എസ്ഇ എന്എസ്എസ് വളണ്ടിയേഴ്സ്
കാറളം: നേച്ചര് ക്യാമ്പിന്റെ ഭാഗമായി കാറളം വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂള് എന്എസ്എസ് വളണ്ടിയേഴ്സ് ഷോളയാര്, പോത്തുംപാറ ആദിവാസി നഗര് സന്ദര്ശിക്കുകയും അവര്ക്ക് സൗജന്യമായി പുല്പ്പായകള് വിതരണം ചെയ്യുകയും ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാന്നിധ്യത്തില് ആദിവാസി മൂപ്പന് പുല്പ്പായകള് കൈമാറി. ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ നേതൃത്വത്തില് പശ്ചിമഘട്ട വനമേഖലയുടെ സവിശേഷതകളെകുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര് ആയ ജെസ്റ്റോ ക്ലാസ് നയിച്ചു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യരേയും പ്രകൃതിയേയും അടുത്തറിയാന് സാധിച്ചത് വിദ്യാര്ഥികള്ക്ക് പുത്തനറിവേകി.