ശുചിത്വപദവി അംഗീകാരവുമായ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത്

കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഫലകവും പ്രശസ്തി പത്രവും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാറിനു കൈമാറി. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ഷാജി നക്കര, കെ.എച്ച്. അബ്ദുള്‍നാസര്‍, നിഷ ഷാജി, എം.കെ. മോഹനന്, സീമന്തിനി സുന്ദരന്‍, എസ്. ദീപ എന്നിവര്‍ പ്രസംഗിച്ചു.