ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കു മുമ്പില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം
ഇരിങ്ങാലക്കുട: ശനിയാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക സ്കൂള്‍ ഏകീകരണ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കു മുമ്പില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സമരത്തിന് എഫ്എച്ച്എസ്ടിപി ഭാരവാഹികളായ സി.എ. ഹനീഫ, ബൈജു ആന്റണി, സി.പി. ജോബി, കെ.എസ്. സുധീര്‍, എ.എ. തോമസ്, ഷാജു കെ. ഡേവീസ്, സിബിന് ലാസര്‍ എന്നിവര്‍ നേതൃത്വം നല്കി.