രാഘവന് പൊഴേക്കടവിലിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനം ആചരിച്ചു
മുന്‍ ഒല്ലൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന രാഘവന് പൊഴേക്കടവിലിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനാചരണം സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
കാറളം: മുന്‍ ഒല്ലൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന രാഘവന് പൊഴേക്കടവിലിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനം കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കാറളം ആലുംപറമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന സഹകരണ സംഘം പ്രസിഡന്റ് തിലകന് പൊയ്യാറ മുഖ്യ പ്രഭാഷണം നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍ അനുസ്മരണ സന്ദേശം നല്കി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.എസ്. മണികണ്ഠന്, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.ബി. ഷമീര്‍, ഷാബു ചക്കാലക്കല്‍, ഭാരവാഹികളായ കെ.കെ. മുകുന്ദന്, രാധാകൃഷ്ണന് കക്കേരി, പോള്‍സണ്‍ വടക്കെത്തല എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി