വാരിയര്‍ സമാജം ജില്ല സമ്മേളനം നടത്തി

സമസ്ത കേരള വാരിയര്‍ സമാജം ജില്ല സമ്മേളനം സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ല സമ്മേളനം സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണ വാരിയര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വി.വി. സതീശന്, എസ്. വിജയകുമാര്‍, പി.വി. ശങ്കരന്‍കുട്ടി, ഉഷദാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി പെരുവനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട, തൃശൂര്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി. അധ്യാത്മിക പ്രഭാഷകനും, സാഹിത്യകാരനുമായ കടത്തനാട്ട് പത്മനാഭ വാരിയരെ പൊന്നാടയും, ഉപഹാരവും നല്കി ആദരിച്ചു. പുതിയ ഭാരവാഹികള്‍: കെ. ഉണ്ണികൃഷ്ണവാരിയര്‍ (പ്രസിഡന്റ്), ദുര്‍ഗ്ഗ ശ്രീകുമാര്‍ (വൈസ് പ്രസിഡന്റ്), വി.വി. സതീശന് (സെക്രട്ടറി), ഗോപിക സന്ദീപ് (ജോ സെക്രട്ടറി), പി.വി. ശങ്കരന് കുട്ടി (ട്രഷറര്‍) വനിതാ വിഭാഗം: ഉഷദാസ് (പ്രസിഡന്റ്), രമ ഉണ്ണികൃഷ്ണന് (സെക്രട്ടറി), രാജലക്ഷ്മി (ട്രഷറര്‍). കാരായ്മ അവകാശം സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
