കരുവന്നൂര്‍ പുഴയിലേക്ക് വീണ മരം മുറിച്ചുനീക്കി
കരുവന്നൂര്‍ പുഴയിലേക്ക് വീണ മരം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മുറിച്ചുമാറ്റുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലേക്ക് കടപുഴകി വീണ് നീരൊഴുക്ക് തടസപ്പെട്ട വന്‍ മരം ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയുടെ സഹായത്തോടെ ഇറിഗേഷന്‍ വകുപ്പ് മുറിച്ചുമാറ്റി. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ മൂര്‍ക്കനാട് നീരോലിത്തോടിന് സമീപമാണ് പുഴയോരത്തുനിന്നിരുന്ന വലിയ മരം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പുഴയിലേക്ക് കടപുഴകി വീണത്. മരത്തിന് സമീപത്തായി പുഴ ഇടിയുന്നത് തടയുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച കരിങ്കല്ല് കെട്ടും ഇതോടൊപ്പം തകര്‍ന്ന് വീണിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മരം മുറിച്ചുമാറ്റി നീരൊഴുക്ക് പുനഃസ്ഥാപിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പ് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ച് മരം മുറിച്ചുകയറ്റിയത്. സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവ്, ഫയര്‍ ഓഫീസര്‍മാരായ സന്ദീപ്, ഉല്ലാസ്, എം. ഉണ്ണികൃഷ്ണന്, സജിത്ത്, അനൂപ് സാബു, ജെയ്ജോ, രാജു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എത്രയും വേഗം തകര്‍ന്നുപോയ അരികുകെട്ടി റോഡിന്റെ ബലക്ഷയം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മൂര്‍ക്കനാട് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മരത്തിന്റെ വേരുകള്‍ റോഡിലേക്ക് താഴ്ന്നിറങ്ങി റോഡിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഉടനെ കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ റോഡിനും പരിസരവാസികള്‍ക്കും ഭീഷണിയാകുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പില്‍ അധ്യക്ഷനായി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്