കാറളം യുവധാര വിദ്യ പുരസ്കാരം നല്കി

യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തില്‍ നടന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യ പുരസ്കാര സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം: യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യ പുരസ്കാര സമര്‍പ്പണവും നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ഡോ. പി. ഉണ്ണികൃഷ്ണന് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും ബിപിസി കെ.ആര്. സത്യപാലന് കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. യുവധാര പ്രസിഡന്റ് വി.ആര്. ഷിബു, വി.എന്‍. ഉണ്ണികൃഷ്ണന്, ശശികുമാര്‍, ഐ.വി. സജിത് എന്നിവര്‍ സംസാരിച്ചു.