കാര്‍ഷിക വിഭവങ്ങളെ സംരംഭങ്ങളാക്കി മാറ്റാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.. ലത ചന്ദ്രന്

ഞാറ്റുവേല മഹോത്സവത്തിന്റെ സംരംഭക സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാര്‍ഷിക വിഭവങ്ങളെ സംരംഭങ്ങളാക്കി മാറ്റാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് പറഞ്ഞു. ഞാറ്റുവേല മഹോത്സവത്തിന്റെ സംരംഭക സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഉപ്പും മുളകും ഫെയിമും ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ശിവാനി മുഖ്യാതിഥിയായി പങ്കെടുത്തു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കോ- ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ചേംമ്പര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി സി.ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.