യോഗക്ഷേമസഭ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട യോഗക്ഷേമ യുവജന സഭയുടെ നമ്മളിടം സഹവാസ ശിബിരത്തിന്റെ ധ്വജാവരോഹണം നമ്പൂതിരിസ് ബിഎഡ് കോളജില്‍ യോഗക്ഷേമ സഭ തൃശൂര്‍ ജില്ല സെക്രട്ടറി കാവനാട് കൃഷ്ണന് നമ്പൂതിരി നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: യോഗക്ഷേമസഭ ഇരിങ്ങാലക്കുട യുവജനസഭയുടെ നമ്മളിടം എന്ന പേരില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. യോഗക്ഷേമസഭ തൃശൂര്‍ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണന് ധ്വജാരോഹണം നിര്‍വഹിച്ച ക്യാമ്പ് നിയുക്ത ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ ക്ലാസ്, മൂല്യബോധന ക്ലാസ്, യോഗ, ആയുര്‍വേദ ദിനചര്യ, ആര്‍ട്ട് വര്‍ക്ക്ഷോപ്പ് എന്നിവ ക്യാമ്പിലെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. യുവജനസഭ തൃശൂര്‍ ജില്ലാ സെക്രട്ടറി ഹരീഷ് നാരായണന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.