ഓപ്പറേഷന് കാപ്പ വേട്ട; തൃശൂര്‍ റൂറല്‍ ജില്ലയില്‍ 42 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു

ഷെറീഫ്, രാജു, വൈശാഖ്, ജിതിന്‍ലാല്‍, ഫാബല് കൃഷ്ണ, ഷാലറ്റ് കൃഷ്ണ.
121 ഗുണ്ടകളെ കാപ്പ ചുമത്തി, 79 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തി
ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ടകളായ കണ്ടാരന് രാജു, ഷാലറ്റ് കൃഷ്ണ, ഫ്രോബല്‍ കൃഷ്ണ, ഷെറീഫ്, ജിതിന്‍ലാല്‍, വൈശാഖ് എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തി. ഈ വര്‍ഷം മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 42 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 121 ഗുണ്ടകളെ കാപ്പ ചുമത്തി, 79 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുളള നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ പുല്ലൂര്‍ മടത്തിക്കര സ്വദേശി കുഴിക്കണ്ടത്തില്‍ വീട്ടില്‍, ഷെറീഫ് (42) എന്നയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി.
ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടില്‍ കണ്ടാരന് രാജു എന്നു വിളിക്കുന്ന രാജു (45), മാള പോലീസ് സ്റ്റേഷന് പരിധിയിലെ അഷ്ടമിച്ചിറ കുരിയക്കാട് സ്വദേശി കാത്തോളി വീട്ടില്‍ വൈശാഖ് (29), പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി മഠത്തിപറമ്പില്‍ വീട്ടില്‍ ജിതിന്‍ലാല്‍ (37) എന്നിവരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. വൈശാഖ് മാള പോലീസ് സ്റ്റേഷനില്‍ അഞ്ച് അടിപിടിക്കേസുകളിലും വാഹനഗതാഗതം തടസപ്പെടുത്തി ലഹളയുണ്ടാക്കിയ കേസിലും അടക്കം ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
രാജു ചാലക്കുടി, ഇരിങ്ങാലക്കുട, ആളൂര്‍, കൊടകര പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും നാല് അടിപിടിക്കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. ജിതിന്‍ലാല്‍ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ മൂന്ന് വധശ്രമക്കേസിലും വീടുകയറി ആക്രമിച്ച ഒരു കേസിലും നാല് അടിപിടിക്കേസിലും ഭീഷണിപ്പെടുത്തിയതിന് എടുത്ത ഒരു കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ കേസിലെ പ്രതിയാണ്. ഫ്രോബല്‍ കൃഷ്ണ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസിലും വീടുകയറി ആക്രമിച്ച ഒരു കേസിലും അടക്കം ഏഴ് ക്രിമിനല്‍ കേസിലെ പ്രതിയാണ്.
ഷാലറ്റ് കൃഷ്ണ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് വധശ്രമക്കേസിലും എട്ട് അടിപിടിക്കേസിലും 2016 ലും 2019 ലും ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം നടത്താതിരിക്കുന്നതിന് ബോണ്ട് വാങ്ങി. രണ്ട് കേസിലെയും ലഹരിക്കടിമപ്പെ്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലെയും അടക്കം പതിനാറ് ക്രിമിനല്‍ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടകളും സഹോദങ്ങളുമായ എറിയാട് വില്ലേജ്, എറിയാട് കെവിഎച്ച്എസ് സ്വദേശി ഏറ്റത്ത് വീട്ടില്‍ ഫ്രോബല്‍ കൃഷ്ണ (29), ഷാലറ്റ് കൃഷ്ണ (25) എന്നിവരെ ആറു മാസത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പുവക്കുന്നതിനും ഉത്തരവായി.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, എഎസ്ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍, ഹബീബ്, പുതുക്കാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ്, അജിത്ത്, ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍, ഡാനി എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാനപങ്ക്വഹിച്ചു.