കല്ലേറ്റുംകരയില്‍ വനിത ഫിറ്റ്നസ് സെന്റര്‍ തുറന്നു

ആളൂര്‍ പഞ്ചായത്ത് കല്ലേറ്റുംകരയില്‍ ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: പഞ്ചായത്ത് വനിത ആരോഗ്യപരിപാലനത്തിനായി കല്ലേറ്റുംകരയില്‍ ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ നൈസന്‍, ജൂമൈല സഗീര്‍, കുടുംബശ്രീ ചെയര്പേഴ്സന് രാഖി ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെ വനിതഘടക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഫിറ്റ്നസ് സെന്ററിലേക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത്.