ജനറല്‍ ആശുപത്രിക്ക് അഭിനന്ദനവുമായി തോമസ് ഉണ്ണിയാടന്

കായകല്പ അവാര്‍ഡില്‍ ഒന്നാംസ്ഥാനവും പരിസ്ഥിതിസൗഹൃദ ആശുപത്രിക്കുള്ള ഒന്നാംസ്ഥാനവും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ അഭിനന്ദിച്ചു കൊണ്ട് ആശുപത്രി സൂപ്രണ്ട് ശിവദാസിന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ബൊക്കെ നല്കി അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: കായകല്പ അവാര്‍ഡില്‍ ഒന്നാംസ്ഥാനവും പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള ഒന്നാംസ്ഥാനവും കരസ്ഥമാക്കിയ ജനറല്‍ ആശുപത്രിയെ അഭിനന്ദിച്ചു കൊണ്ട് ആശുപത്രി സൂപ്രണ്ട് ശിവദാസിന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാന്‍ ബൊക്കെ നല്കി അഭിനന്ദിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ടി.ജോര്‍ജ്, സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, ആശുപത്രി വികസന സമിതിയംഗം മാഗി വിന്‍സെന്റ്, ഫെനി എബിന്, കെ.സതീഷ് എന്നിവര്‍ പ്രസംഗിച്ചു.