നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഠാണ ജംഗ്ഷനില്‍ ഉപവസ സമരം നടത്തി

നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ നയിക്കുന്ന ഉപവാസ സമരം സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഠാണ ജംഗ്ഷനില്‍ ഉപവസ സമരം നടത്തി. ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ടൗണ്‍ ജന:സെക്രട്ടറി കെ.എം. ബാബുരാജ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ജില്ല വൈസ് പ്രസിഡന്റ് അജയകുമാര്‍, അഭിലാഷ് കണ്ടാരംതറ, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കോലാന്ത്ര എന്നിവര്‍ സംസാരിച്ചു.
ജില്ല സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശേരി ഏരിയ കമ്മറ്റി പ്രസിസന്റ് സൂരജ് കടുങ്ങാടന്‍, ജന: സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡന്റുമാരായ രമേശ് അയ്യര്‍, അജയന് തറയില്‍, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി. കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സന്തോഷ് ബോബന്, ടി.കെ. ഷാജു, അമ്പിളി ജയന്, വിജയകുമാരി അനിലന്‍, സ്മിത കൃഷ്ണകുമാര്‍, മായ അജയന്, സരിത സുഭാഷ് എന്നിവര്‍ ഉപവാസമനുഷ്ഠിച്ചു.