ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനില്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്തി

ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനില്‍ നടന്ന ഫുഡ് ഫെസ്റ്റിവല്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമീകൃത ആഹാരത്തിന്റെ പ്രാധാന്യം, പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഗുണങ്ങള്‍ എന്നിവയെ കുറിച്ചുളള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനായി ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനില്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്തി. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്സണ്‍ പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത സിഎസ്സി, പ്രതീക്ഷാ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ സിഎസ്സി, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അംബിക പള്ളിപ്പുറത്ത്, സിസ്റ്റര്‍ സീമ പോള്‍ സിഎസ്സിക്ക് ഇടനയിലഅട നല്‍കികൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.