സ്റ്റാര്‍ ക്ലബ് വാര്‍ഷികം ആഘോഷിച്ചു
ഊരകം സ്റ്റാര്‍ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികം പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: സ്റ്റാര്‍ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികം പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുരിയാട് പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് മേരി ടീച്ചര്‍ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാര്‍ഡും നല്കി ആദരിച്ചു. വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബിലെ അംഗങ്ങളുടെ മക്കളെയും പുരസ്കാരം നല്കി ആദരിച്ചു. സെക്രട്ടറി ടോജോ തൊമ്മാന, ജോയിന്റ് സെക്രട്ടറി പി.ആര്. ജോണ്‍, ഭാരവാഹികളായ ടെന്‍സന്‍ ചിറ്റിലപ്പിള്ളി, പി.ആര്. ജിജോ, സിനോജ് തോമസ്, പി.എ. ജോയ്, പി.പി. ജോസ്, ടി.സി. കൃഷ്ണന്, ലിജോ ജോസ്, എം.സി. പ്രസന്നബാബു, പോള്‍ ടി. ചിറ്റിലപ്പിള്ളി, വിന്‍സെന്റ് മാത്യു, ജോമോന് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്