കന്യാസ്ത്രീകളുടെ അറസ്റ്റ്; ഭാരത സംസ്കാരത്തിന്റെ ഹൃദയത്തിന് ഏറ്റ മുറിവാണ്, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ നടന്ന ബഹുജന പ്രതിഷേധ റാലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ മുന്‍നിരയില്‍.
ഇരിങ്ങാലക്കുട: കന്യാസ്ത്രീകളുടെ അറസ്റ്റ് ഭാരത സംസ്കാരത്തിന്റെ ഹൃദയത്തിന് ഏറ്റ മുറിവാണെന്നും ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാനാണെങ്കില്‍ അത് ഭാരതത്തിന്റെ സംസ്കാരം വലിയ ആപത്തിലേക്ക് എത്തിച്ചേരുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കന്യാസ്ത്രീകളെ പരസ്യവിചാരണ നടത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മതേതരത്വ രാഷ്ട്രമായ ഭാരതത്തില്‍ എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നുവെന്നും ഇതിന്റെ പുറകിലുള്ള കാരണങ്ങള്‍ എന്താണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിമുതല്‍ അങ്ങോട്ട് ഇത്തരം അന്യായമായ അറസ്റ്റുകള്‍ ഉണ്ടാകുവാന്‍ പാടില്ല. മത രാഷ്ട്രീയ വര്‍ഗീയ ശക്തികള്‍ അത് ഏത് സംഘടനയില്‍ ആയിരുന്നാലും അത് ഇല്ലാതാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണം. കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഇല്ലാതാക്കണം. അവരെ പരസ്യവിചാരണ നടത്തി അന്യായമായി അറസ്റ്റ് ചെയ്യാന്‍ കൂട്ടുനിന്നവരെ ശിക്ഷിക്കുവാനും സര്‍ക്കാരുകള്‍ തയാറാകണം.
രക്തസാക്ഷികളുടെ ചുടുരക്തത്താല്‍ വളര്‍ന്നതാണ് സഭയെന്നും ഏത് പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടായാലും തളരാതെ തകരാതെ മുന്നോട്ടുപോകുന്നവരാണ് ക്രൈസ്തവ സമൂഹമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ റാലി കിഴക്കേ പള്ളിയില്‍ വച്ച് രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഫല്‍ഗ് ഓഫ് ചെയ്തു. ചന്തക്കുന്ന് ഠാണാ വഴി ബസ് സ്റ്റാന്‍ഡിലെത്തി ടൗണ്‍ഹാളില്‍ സമാപിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, സിസ്റ്റര്‍ ജോസഫൈന്, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി പ്രതിജ്ഞ ചൊല്ലികൊടുത്തു. യുവജന പ്രതിനിധി ബെന്‍സണ്‍ തോമസ് പ്രമേയം അവതരിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ ചെയര്പേഴ്ണ് മേരിക്കുട്ടി ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു. നൂറുകണക്കിന് സിസ്റ്റേഴ്സും വൈദീകരും ക്രൈസ്തവ വിശ്വാസികളും റാലിയിലും പ്രതിഷേധ സംഗമത്തിലും അണിചേര്‍ന്നു.


സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്