കാട്ടൂര്‍- എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം

കാട്ടൂര്‍ -എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ -എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് ആധ്യക്ഷത വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത രഞ്ചില്‍ തേക്കാനത്ത്, നിയോജക മണ്ഡലം ഖജാന്‍ജി ആയി തെരഞ്ഞെടുത്ത എന്‍.ജി. ശിവരാമന്, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി ആയി തെരഞ്ഞെടുത്ത ജോമോന് പേങ്ങിപറമ്പില്‍ എന്നിവരെ ആദരിച്ചു. നിയോജക മണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍, സുനിത ഹരിദാസ്, പി.ജെ. പയസ്, ശ്രീദേവി വിജയന് പ്രദീഷ് പോള്‍ വൈസ് പ്രസിഡന്റ് മാരായ ടി.കെ. ജനാര്ദ്ദനന്, വി.എച്ച്. ഹുസൈന്, സി.വി. സുധീശന്‍ എന്നിവര്‍ സംസാരിച്ചു.