വെള്ളാനിയിലെ ഫ്ളാറ്റ് സമുച്ചയം കാടുകയറി; ബിജെപി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

വെള്ളാനിയിലെ ഫ്ളാറ്റ് സമുച്ചയം കാടുകയറിയതില്‍ ബിജെപി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുന്നു.
കാറളം: വെള്ളാനിയിലെ ഫ്ളാറ്റ് സമുച്ചയം കാടുകയറിയതില്‍ ബിജെപി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. വെള്ളാനിയിലെ 74 കുടുംബങ്ങളുടെ ആശ്രയമായ ഫ്ളാറ്റിന്റെ പണികളാണ് പില്ലറുകള്‍ മാത്രമായി കാട് കേറി കിടക്കുന്നത്. ബിജെപി സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍, വാര്‍സ് മെമ്പറും മണ്ഡലം വൈസ് പ്രസിഡന്റുമായ അജയന് തറയില്‍, വാര്‍ഡ് മെമ്പര്‍ സരിത വിനോദ്, പഞ്ചായത്ത് ജന സെക്രട്ടറി സുഭാഷ്, രാജന് കുഴുപ്പുള്ളി, ഇ.കെ. അമര്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.