ഭരണഘടനയിലെ മതേതരത്വ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇന്ത്യയുടെ ഭരണകൂടത്തില്‍ നിന്ന് നിരന്തരം ഉണ്ടാകുന്നതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ അനുഭവങ്ങളിലൂടെ കണ്ടുവരുന്നത്- യുഡിഫ് ജില്ലാ ചെയര്മാന് ടി.വി. ചന്ദ്രമോഹന്

ഗാന്ധി ദര്ശന് വേദിയുടെ സമാദരണപരിപാടിയില് സി.പി. മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ഗാന്ധിയന്‍ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും, മുന്‍ നഗരസഭ ഉപാധ്യക്ഷനുമായ കെ. വേണുഗോപാലിന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഭരണഘടനയിലെ മതേതരത്വ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇന്ത്യയുടെ ഭരണകൂടത്തില്‍ നിന്ന് നിരന്തരം ഉണ്ടാകുന്നതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ അനുഭവങ്ങളിലൂടെ കണ്ടുവരുന്നതെന്ന് യുഡിഫ് ജില്ലാ ചെയര്മാന് ടി.വി. ചന്ദ്രമോഹന് അഭിപ്രായപ്പെട്ടു. ഗാന്ധി ദര്ശന് വേദിയുടെ സമാദരണപരിപാടിയുടെ ഉദ്ഘാടനം നിര്വ്വഹിക്കുകയായി രുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയര്മാന് യു. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. സി.പി. മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ഗാന്ധിയന്‍ സാമൂഹ്യ സേവന പുരസ്കാരം ഗാന്ധിയനും, മുന്‍ നഗരസഭ ഉപാധ്യക്ഷനുമായ കെ. വേണുഗോപാലിന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് സമര്‍പ്പിച്ചു.
സമസ്ത കേരള സാഹിത്യ പരിഷത്ത് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതന് മേനോത്തിനെ ചടങ്ങില്‍ ടി.വി. ചന്ദ്രമോഹന് ആദരിച്ചു. മഹാത്മാഗാന്ധി ഗുരുദേവന് സമാഗമത്തിന്റെ ശതവാര്‍ഷിക സ്മരണാ സെമിനാര്‍ ഡോ. അജിതന് മേനോത്ത് നയിച്ചു. വേദി ജില്ല ചെയര്മാന് പ്രഫ. വി.എ. വര്‍ഗീസ്, പി.കെ. ജിനന്, അഖില്‍ എസ്. നായര്‍, എ.സി. സുരേഷ്, വി.എസ്. മോഹനന്, വി.കെ. ജയരാജന്, എം. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാദരണ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും കര്‍ക്കിടക കഞ്ഞി വിതരണം ചെയ്തു.